Monday, November 25, 2013

കുറുമ്പകര: s.salim kumar


എന്‍റെ നാടത്രേ കുറുമ്പകര.
പണ്ട് കുറുമ്പയാള്‍ വാണ നാട്.
താണ നിലത്തൊക്കെ നീരോട്ടം
മേലെ നിലത്തൊക്കെ വേരോട്ടം
കാവിലെത്തേവ നു  പാവ് മുണ്ട് 
ആവുംമട്ടെത്തിച്ച കള്ളുമുണ്ട്‌
തിന്നുവാന്‍ തെച്ചിപ്പഴങ്ങളുണ്ട് 
വാഴത്തേന്‍ ദാഹമടക്കുവാനും
മഞ്ഞമുളയുമൊടിങ്ക ണയും 
പുല്ലാഞ്ഞി, ഞാറയും താളുമുണ്ട്‌. 
കൈത്തോട്ടുവക്കില്‍ കുളഞ്ഞിയുണ്ട്
കാണാക്കുള ക്കോഴിക്കൂടുമുണ്ട്‌ 
തോട്ടില്‍ വരാലും മുശിയുമുണ്ട്‌ 
ഒറ്റാലുകുത്തിപ്പിടിക്കലു ണ്ട് .
വെട്ടിപ്പഴങ്ങളും മൂട്ടിപ്പഴവും..
പോരാതെ വന്നാല്‍ കൊരണ്ടി പ്പഴം..
പ്ലാവുകള്‍ കയ്പ്പന്‍ വരിയ്ക്ക കൂഴ 
നീളന്‍ പടര്‍പ്പനും ചെമ്പരത്തി.
മാവുകള്‍ മൂവാണ്ടന്‍ കപ്പ, നാടന്‍,
നല്ല കിളി ച്ചു ണ്ടന്‍, കര്‍പ്പൂരമാങ്ങാ 
ചേനയും കാച്ചിലും ചേമ്പ് മരച്ചീനി 
വാഴകള്‍, കൊല്ല, വഴുതിന, വെറ്റക്കൊടി 
ആഞ്ഞിലി, പ്ലാ,വീട്ടി,തേക്കുമരം
മാവ് പുളികള്‍  കുളമാവ് വല്ലഭം..
ഈറ്റയും ചൂരല്‍, മുളകളും തെങ്ങും
നെല്ലിനം ചേറാടി പൊക്കാളി ....
ഇങ്ങനെ പോകുന്നു വര്‍ത്തമാനം..
ബാക്കിയിനിയുള്ള ലക്കങ്ങളില്‍.. ............